ധ​ന​മ​ന്ത്രി​ക്കെ​തി​രാ​യ ന​ട​പ​ടി സ്വാ​ഭാ​വി​കം; വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്പീ​ക്ക​ർ
Thursday, December 3, 2020 3:17 PM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി സ്വാ​ഭാ​വി​കം മാ​ത്ര​മെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. പ​രാ​തി ല​ഭി​ച്ച​പ്പോ​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​യ​മ​സ​ഭാ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഇ​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണെ​ന്നും സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്നെ​ന്ന പ​രാ​തി സ്പീ​ക്ക​ർ എ​ത്തി​ക്സ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത്. ധ​ന​മ​ന്ത്രി​ക്കെ​തി​രേ വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ​മി​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കു​മെ​ന്നും ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.