നാ​വി​ക സേ​ന ദി​വ​സ​ത്തി​ൽ ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി
Friday, December 4, 2020 11:01 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ നാ​വി​ക സേ​ന ദി​വ​സ​ത്തി​ൽ ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന നി​ർ​ഭ​യ​മാ​യി ന​മ്മു​ടെ തീ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു. ആ​വ​ശ്യ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

സ​മു​ദ്ര സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് ന​മ്മു​ടെ സ​മു​ദ്ര​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ൽ നാ​വി​ക സേ​ന മു​ൻ​പ​ന്തി​യി​ലാ​ണ്. അ​വ​രു​ടെ ശൗ​ര്യ​ത്തി​നും ധൈ​ര്യ​ത്തി​നും പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​നും അ​ഭി​വാ​ദ്യ​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ആ​ശം​സി​ച്ചു.

രാ​ജ്യ​ത്തെ നാ​വി​ക സേ​ന​യു​ടെ നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ നേ​വി ദി​ന​മാ​യി ഡി​സം​ബ​ർ നാ​ല് ആ​ച​രി​ക്കു​ന്ന​ത്. 1971 ൽ ​ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​മോ​ച​ന​ത്തി​നാ​യു​ള്ള ഇ​ന്തോ-​പാ​ക് യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ക​റാ​ച്ചി തു​റ​മു​ഖ​ത്തെ പാ​ക്ക് ക​പ്പ​ലു​ക​ൾ മു​ക്കി​യ സം​ഭ​വ​ങ്ങ​ളു​ടെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ഈ ​ദി​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.