വി​ജ​യ് മ​ല്യ​യു​ടെ ഫ്രാ​ൻ​സി​ലെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി
Friday, December 4, 2020 11:46 PM IST
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേസിൽ അന്വേഷണം നേരിടുന്ന വി​ജ​യ് മ​ല്യ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ് വി​ജ​യ് മ​ല്യ​യു​ടെ ഫ്രാ​ൻ​സി​ലെ സ്വ​ത്തു​ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

ഏ​ക​ദേ​ശം 14 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​വ​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് ഇ​ഡി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഫ്രാ​ൻ​സി​ലെ 32 അ​വ​ന്യൂ എ​ഫ്ഒ​സി​എ​ച്ചി​ലു​ള​ള സ്വ​ത്തു വ​ക​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

കിം​ഗ്ഷി​ർ എ​യ​ർ​ലൈ​ൻ​സ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു മ​ല്യ വ​ൻ തു​ക വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ത്തു​വ​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.