നാ​ലാം ടെ​സ്റ്റി​ൽ അ​ശ്വി​നും ബും​റ​യുമി​ല്ല; വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നും ടി. ​ന​ട​രാ​ജ​നും അ​ര​ങ്ങേ​റ്റം
Friday, January 15, 2021 5:39 AM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ ഓ​ഫ് സ്പി​ന്ന​ർ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും പേ​സ​ർ ടി. ​ന​ട​രാ​ജ​നും ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ ജ​സ്പ്രീ​ത് ബും​റ, ആ​ർ. അ​ശ്വി​ൻ എ​ന്നി​വ​ർ​ക്ക് പ​ക​ര​ക്കാ​രാ​യാ​ണ് ഇ​രു​വ​രും ടീ​മി​ലെ​ത്തി​യ​ത്.

ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ടി​ന് ശേ​ഷം ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ൻ പേ​സ​റാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ന​ട​രാ​ജ​ൻ. ക​ഴി​ഞ്ഞ ടെ​സ്റ്റി​ൽ‌ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഹ​നു​മ വി​ഹാ​രി​യും പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി. പ​രി​ക്കേ​റ്റ ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും ക​ളി​ക്കാ​നി​ല്ല.

എ​ന്നാ​ൽ പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തി​നെ നി​ല​നി​ർ​ത്തി. മ​ധ്യ​നി​ര​യി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ ഓ​പ്പ​ണിം​ഗ് സ​ഖ്യ​ത്തി​ന് മാ​റ്റ​മി​ല്ല.

ബും​റ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തോ​ടെ ര​ണ്ട് ടെ​സ്റ്റ് പ​രി​ച​യം മാ​ത്ര​മു​ള്ള മു​ഹ​മ്മ​ദ് സി​റാ​ജ് ആ​ണ് ഇ​ന്ത്യ​യു​ടെ സ്ട്രൈ​ക്ക് ബൗ​ള​ർ. സി​ഡ്നി​യി​ൽ അ​ര​ങ്ങേ​റി​യ ന​വ്ദീ​പ് സൈ​നി​യാ​ണു മ​റ്റൊ​രു പേ​സ​ർ. ടി. ​ന​ട​രാ​ജ​നും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നു​മൊ​പ്പം ഷാ​ർ​ദു​ൾ ഠാ​ക്കൂ​റും ടീ​മി​ലു​ണ്ട്. പ​രി​ച​യ​സ​മ്പ​ത്തി​ല്ലാ​ത്ത പേ​സ് സം​ഘ മാ​ണ് ഗാ​ബ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ൻ ആ​ക്ര​മ​ണം ന​യി​ക്കു​ക.

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ഋ​ഷ​ഭ് പ​ന്ത്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ഷാ​ർ​ദു​ൾ ഠാ​ക്കൂ​ർ, ന​വ്ദീ​പ് സൈ​നി, ടി. ​ന​ട​രാ​ജ​ൻ, മു​ഹ​മ്മ​ദ് സി​റാ​ജ്.

ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------