തു​ർ​ക്കി തീ​ര​ത്ത് ക​പ്പ​ൽ മു​ങ്ങി മൂന്നു പേ​ർ മ​രി​ച്ചു; ആ​റു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, January 18, 2021 6:09 AM IST
ഇ​സ്തം​ബു​ൾ: വ​ട​ക്ക​ൻ തു​ർ​ക്കി​യി​ലെ ഇ​ൻ​കു​മു​വി​ൽ ക​രി​ങ്ക​ട​ൽ തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി മൂന്നു പേ​ർ മ​രി​ച്ചു. ആ​റു പേ​രെ തു​ർ​ക്കി തീ​ര​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

യു​ക്രെ​യ്നി​യ​ൻ ക​പ്പ​ലാ​യ ആ​ർ​വി​നാ​ണ് മു​ങ്ങി​യ​ത്. ബ​ൾ​ഗേ​റി​യ​യി​ൽ​നി​ന്ന് ജോ​ർ​ജി​യ​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ക​പ്പ​ൽ. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് തു​ർ​ക്കി​യി​ലെ ബാ​ർ​ട്ടി​ൻ തു​റ​മു​ഖ​ത്ത് അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണു മു​ങ്ങി​യ​തെ​ന്ന് തീ​ര​ര​ക്ഷാ സേ​ന അ​റി​യി​ച്ചു.

12 പേ​രാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ട് പേ​ർ റ​ഷ്യ​ക്കാ​രും 10 പേ​ർ യു​ക്രെ​യ്ൻ​കാ​രു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------