സു​ധാ​ക​ര​നെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്
Wednesday, January 20, 2021 2:05 PM IST
ന്യൂ​ഡ​ൽ​ഹി: കെ. ​സു​ധാ​ക​ര​ൻ എം​പി​യെ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ചു. കെ​പി​സി​സി നേ​തൃ​പ​ദ​വി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ് സു​ധാ​ക​ര​നെ വി​ളി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

പാ​ർ​ട്ടി ഏ​ൽ​പ്പി​ക്കു​ന്ന ഏ​ത് പ​ദ​വി​യും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ക്കും. രാ​ഹു​ൽ ഗാ​ന്ധി​യെ​യും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും അ​ദ്ദേ​ഹം കാ​ണു​ന്നു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നു മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സു​ധാ​ക​ര​നെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മോ എ​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് കാ​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സം മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​പ്പോ​ൾ സു​ധാ​ക​ര​നും ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹം ഡ​ൽ​ഹി​ക്ക് പോ​യി​ല്ല. കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വം ന​ട​ത്തി​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ത​ല​വ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------