പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം: ന​മ​ശി​വാ​യ​ത്തെ കോ​ൺ​ഗ്ര​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, January 25, 2021 3:10 PM IST
ചെ​ന്നൈ: പാ​ര്‍​ട്ടി പി​ള​ർ​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പു​തു​ച്ചേ​രി മ​ന്ത്രി അ​റു​മു​ഖം ന​മ​ശി​വാ​യ​ത്തെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ പേ​രി​ലാ​ണ് കോ​ൺ​ഗ്ര​സ് മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ ന​മ​ശി​വാ​യ​ത്തെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

അ​നു​യാ​യി​ക​ളാ​യ ആ​റ് എം​എ​ൽ​എ​മാ​ർ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് വി​ടാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് ന​മ​ശി​വാ​യം ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി നാ​രാ​യ​ണ​സ്വാ​മി​യു​മാ​യി സീ​റ്റ് വി​ഭ​ജ​ന​ത്തി​ന്‍റെ പേ​രി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി കൂ​ടി​യാ​ണ് അ​റു​മു​ഖം ന​മ​ശി​വാ​യം.

ന​മ​ശി​വാ​യം കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നാ​ണ് സൂ​ച​ന. ചെ​ന്നൈ​യി​ലെ​ത്തു​ന്ന ജെ.​പി ന​ദ്ദ​യു​മാ​യി മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഒ​രു​ങ്ങു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------