ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ
Saturday, March 6, 2021 3:39 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്വ​ന്ത​മാ​യി വി​ദ്യാ​ഭ്യാ​സ ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി ബോ​ര്‍​ഡ് ഓ​ഫ് സ്‌​കൂ​ള്‍ എ​ജ്യു​ക്കേ​ഷ​ന്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ല്‍​കി.

ഡ​ല്‍​ഹി​യി​ല്‍ 1,000 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും 1,700 പ്രൈ​വ​റ്റ് സ്‌​കൂ​ളു​ക​ളു​മു​ണ്ട്. എ​ല്ലാ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും ഭൂ​രി​ഭാ​ഗം സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളും സി​ബി​എ​സ്ഇ​യി​ലാ​ണ് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷം 20 മു​ത​ല്‍ 25 വ​രെ സ്‌​കൂ​ളു​ക​ള്‍ സി​ബി​എ​സ്ഇ അ​ഫി​ലി​യേ​ഷ​ന്‍ ഉ​പേ​ക്ഷി​ച്ച് പു​തി​യ ബോ​ര്‍​ഡി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന​അ​ധ്യാ​പ​ക​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും പു​തി​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക

നാ​ലോ അ​ഞ്ചോ വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ സ്‌​കൂ​ളു​ക​ളും സം​സ്ഥാ​ന ബോ​ര്‍​ഡി​ന് കീ​ഴി​ല്‍ സ്വ​മേ​ധ​യാ അ​ഫി​ലി​യേ​റ്റ് ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ര​വി​ന്ദ് കേജരി​വാ​ള്‍ പ​റ​ഞ്ഞു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.