ബം​ഗാ​ളി​ലെ വെ​ടി​വ​യ്പ്പ്; അ​മി​ത്ഷാ​യെ വി​മ​ർ​ശി​ച്ച് മ​മ​താ ബാ​ന​ർ​ജി
Saturday, April 10, 2021 7:05 PM IST
‌കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വെ​ടി​വ​യ്പ്പി​നി​ടെ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി അ​മി​ത്ഷാ​യാ​ണെ​ന്ന് മ​മ​താ ബാ​ന​ര്‍​ജി ആ​രോ​പി​ച്ചു.

എ​ല്ലാ സം​ഭ​വ​ങ്ങ​ളു​ടെ​യും പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി അ​മി​ത്ഷാ​യാ​ണ്. അ​ദ്ദേ​ഹ​മാ​ണ് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​ത്. കേ​ന്ദ്ര​സേ​ന​യെ ഞാ​ന്‍ കു​റ്റം പ​റ​യി​ല്ല. കാ​ര​ണം അ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ്. അ​മി​ത്ഷാ രാ​ജി വ​യ്ക്ക​ണം.-​മ​മ​താ ബാ​ന​ര്‍​ജി പ​റ​ഞ്ഞു.

കൂ​ച്ച്ബി​ഹാ​റി​ലെ മാ​ത​ഭം​ഗ​യി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. ഇ​വി​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.