നു​വാ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​നെ മൈ​ക്രോ​സോ​ഫ്റ്റ് വാ​ങ്ങു​ന്നു
Monday, April 12, 2021 6:46 AM IST
ന്യൂ​യോ​ർ​ക്ക്: മൈ​ക്രോ​സോ​ഫ്റ്റ് കോ​ർ​പ​റേ​ഷ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റലി​ജ​ൻ​സ് ആൻഡ് സ്പീ​ച് ടെ​ക്നോ​ള​ജി ക​മ്പ​നി​യാ​യ നു​വാ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ൻ​കോ​ർ​പ​റേ​റ്റ​ഡി​നെ വാ​ങ്ങു​ന്നു. 16 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഈ​യാ​ഴ്ച ത​ന്നെ ക​രാ​റി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടേ​ക്കും.

നു​വാ​ൻ​സി​ന്റെ ഒ​രു ഓ​ഹ​രി​ക്ക് 56 ഡോ​ള​റാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു വ്യ​ക്തി ബ്ലൂം​ബെ​ർ​ഗി​നോ​ട് വ്യ​ക്ത​മാ​ക്കി. മൈ​ക്രോ​സോ​ഫ്റ്റ് ക​മ്പ​നി​യും മ​സാ​ചു​സെ​റ്റ്സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നു​വാ​ൻ​സും ത​മ്മി​ലെ ഇ​ട​പാ​ട് ടെ​ക്നോ​ള​ജി രം​ഗ​ത്ത് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ കു​തി​പ്പിന്‍റെ വേ​ഗം കൂ​ട്ടും.

അ​തേ​സ​മ​യം ഇ​രു ക​മ്പ​നി​ക​ളും ത​മ്മി​ലെ ച​ർ​ച്ച​ക​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടാ​മെ​ന്ന നി​ല​യി​ലു​മാ​ണ്. അ​തു​കൊ​ണ്ട് ക​രാ​റി​ലെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഇ​രു ക​മ്പ​നി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ റോ​യി​റ്റേ​ഴ്സി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.