ക​ർ​ണാ​ട​ക​യി​ൽ ഇ​ന്ന് 9,579 കോ​വി​ഡ് കേ​സു​ക​ൾ; ആ​വ​ശ്യ​മെ​ങ്കി​ൽ ലോ​ക്ഡൗ​ണെ​ന്ന് യെ​ദി​യൂ​ര​പ്പ
Monday, April 12, 2021 7:40 PM IST
‌‌ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച 9,579 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2,767 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും 52 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 10,74,869 ആ​യി. ഇ​തു​വ​രെ 9,85,924 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും 12,941 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

അ​നി​വാ​ര്യ സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്താ​ല്‍ സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ അ​റി​യി​ച്ചു. കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന ജി​ല്ല​ക​ളി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി​യ കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

"ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ ന​ല്ല​തി​നാ​യ് പ്ര​തി​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​വ​ര്‍ സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളേ​ണ്ട​താ​യി വ​രും. അ​വ​ര്‍ അ​തി​ന് ഇ​ട​വ​രു​ത്ത​രു​ത്, ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തും.'- യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.