ചെ​ന്നൈ​യ്ക്കു അ​നാ​യാ​സ ജ​യം
Friday, April 16, 2021 10:51 PM IST
മും​ബൈ: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് അ​നാ​യാ​സ ജ​യം. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 107 റ​ൺ​സ് വി​ജ‍​യ​ല​ക്ഷ്യം ചെ​ന്നൈ 26 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഡു​പ്ല​സി​സ് (36) മോ​യി​ൻ അ​ലി (46) ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടാ​ണ് ചെ​ന്നൈ​യ്ക്കു അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്.

പ​ഞ്ചാ​ബി​ന്‍റെ ചെ​റു സ്കോ​ർ പി​ന്തു​ട​ർ​ന്ന ചെ​ന്ന‍​യ്ക്കു തു​ട​ക്ക​ത്തി​ലെ ഓ​പ്പ​ണ​ർ റു​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നെ ന​ഷ്ട​മാ​യെ​ങ്കി​ലും ഡു​പ്ല​സി-​മോ​യി​ൻ സ​ഖ്യം ക​ളി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. 31 പ​ന്തി​ൽ‌ ഏ​ഴു ഫോ​റും ഒ​രു സി​ക്സ​റും പാ​യി​ച്ച മോ​യി​ൻ പു​റ​ത്താ​കു​മ്പോ​ൾ ചെ​ന്നൈ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. ഒ​ൻ​പ​ത് റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ തു​ല​ച്ച് വി​ജ​യ​ത്തി​ന്‍റെ മാ​റ്റ് കു​റ​ച്ചു.

മോ​യി​ന് പി​ന്നാ​ലെ സു​രേ​ഷ് റെ​യ്ന​യും (8) അ​മ്പാ​ട്ടി റാ​യി​ഡു​വും (0) അ​നാ​വി​ശ്യ തി​ടു​ക്കം​കാ​ട്ടി പു​റ​ത്താ​യി. സാം ​ക​ര​ൻ കൂ​ടു​ത​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ വി​ജ​യ​ത്തി​ലേ​ക്ക് ചെ​ന്നൈ​യെ എ​ത്തി​ച്ചു. ഡു​പ്ല​സി പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ ചെ​ന്നൈ ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്നു​പോ​യ പ​ഞ്ചാ​ബി​നെ ര​ക്ഷി​ച്ച​ത് ഷാ​രു​ഖ് ഖാ​നാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ കെ.​എ​ൽ രാ​ഹു​ൽ (5), ക്രി​സ് ഗെ​യി​ൽ (10), നി​ക്കോ​ളാ​സ് പൂ​രാ​ൻ (0) തു​ട​ങ്ങി മു​ൻ​നി​ര​ക്കാ​ർ മ​ട​ങ്ങി​യ​പ്പോ​ൾ ക്രി​ക്ക​റ്റി​ന്‍റെ സ്വ​ന്തം കിം​ഗ് ഖാ​ൻ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ചു. 36 പ​ന്തി​ൽ നാ​ല് ഫോ​റും ര​ണ്ട് സി​ക്സ​റു​ക​ളു​മാ​യി 47 റ​ൺ​സ് ആ​ണ് ഷാ​രു​ഖ് അ​ടി​ച്ചെ​ടു​ത്ത​ത്. ഷാ​രു​ഖി​നെ കൂ​ടാ​തെ മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.