മം​ഗ​ളൂ​രു ബോ​ട്ട​പ​ക​ടം; മ​റീ​ൻ മ​ർ​ക്ക​ന്‍റൈ​ൽ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Saturday, April 17, 2021 8:45 AM IST
മംഗളൂരു: മം​ഗ​ളൂ​രു പു​റം​ക​ട​ലി​ലെ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​റീ​ൻ മ​ർ​ക്ക​ന്‍റൈ​ൽ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഇ​ടി​ച്ച സിം​ഗ​പ്പൂ​ർ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള എ​പി​എ​ൽ ലി ​ഹാ​വ്റെ എ​ന്ന ക​പ്പ​ൽ തു​റ​മു​ഖ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ​റൈ​ൻ മ​ർ​ക്ക​ന്‍റൈ​ൽ വി​ഭാ​ഗം പ​രി​ശോ​ധി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്തു. മം​ഗ​ളൂ​രു തു​റ​മു​ഖ​ത്ത് വ​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ന്നാ​ൽ അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഇ​നി ആ​റു​പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. നേ​വി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നും തെ​ര​ച്ചി​ൽ ന​ട​ത്തും.

ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ല്‍​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ റ​ബ്ബ എ​ന്ന ബോ​ട്ടാ​ണ് മം​ഗ​ളൂ​രു തീ​ര​ത്തു​നി​ന്ന് 43 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ അ​പ ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 2.05-നാ​യി​രു​ന്നു സം​ഭ​വം.

ബേ​പ്പൂ​ര്‍ സ്വ​ദേ​ശി ജാ​ഫ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. ബോ​ട്ടി​ല്‍ 14 തൊ​ഴി​ലാ​ളി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍ ത​മി​ഴ്‌​നാ​ട് കു​ള​ച്ച​ല്‍ സ്വ​ദേ​ശി ക​ളും മ​റ്റു​ള്ള​വ​ര്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​മാ​ണ്. തെ​ര​ച്ചി​ലി​നാ​യി കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ മൂ​ന്നു ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റും രം​ഗ​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.