കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 21 പേ​ർ മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 21 പേ​ർ മ​രി​ച്ചു
Saturday, May 8, 2021 5:11 PM IST
ജ​യ്പു​ർ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 21 പേ​ർ മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ സി​കാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ശ​വ​സം​സ്കാ​ര ച​ട​ങ്ങ് ന​ട​ന്ന​ത്.

ഏ​പ്രി​ൽ 15നും ​മേ​യ് അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് ഇ​ത്ര​യും ആ​ളു​ക​ൾ മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഏ​പ്രി​ൽ 21നാ​ണ് ഖീ​ർ​വ ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങി​ൽ 150ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഈ ​ബാ​ഗി​ൽ സ്പ​ർ​ശി​ച്ച​ത്. ച​ട​ങ്ങി​നെ​ത്തി​യ​വ​രി​ൽ ആ​രും ത​ന്നെ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​രു​ന്നി​ല്ല.

മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ്രാ​യം​ചെ​ന്ന​വ​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ര​യും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 147 പേ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നും സാം​പി​ൾ ശേ​ഖ​രി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂ​ടാ​തെ ഗ്രാ​മ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.