ക​രു​വ​ന്നൂ​ർ ബാ​ങ്ക് ചെ​യ്ത​ത് തെ​റ്റ്, കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ചെ​യ്ത​ത് തെ​റ്റ്, കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, July 23, 2021 8:02 PM IST
തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ സ്പെ​ഷ​ല്‍ ടീ​മി​നെ നി​യോ​ഗി​ച്ച് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​റ്റ​വാ​ളി​ക​ളെ ഏ​ത് രാ​ഷ്ട്രീ​യ​ക്കാ​രാ​യാ​ലും സം​ര​ക്ഷി​ക്കു​ന്ന നി​ല​യ​ല്ല സ​ർ​ക്കാ​രി​ന്. സം​സ്ഥാ​ന​ത്ത് സ​ഹ​ക​ര​ണ മേ​ഖ​ല ജ​ന​വി​ശ്വാ​സം ആ​ർ​ജി​ച്ച മേ​ഖ​ല​യാ​ണ്. ആ ​മേ​ഖ​ല​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വി​ര​ള​മാ​ണ്.

തെ​റ്റു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്. സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തും. തെ​റ്റു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ചി​ല​ർ തെ​റ്റു​കാ​ണി​ച്ചാ​ൽ ആ ​തെ​റ്റ് മൂ​ടി​വ​യ്ക്കു​ന്ന സം​സ്കാ​രം സി​പി​എം ഒ​രു​കാ​ല​ത്തും കാ​ണി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി​യി​ൽ ഏ​ത് സ്ഥാ​നം വ​ഹി​ച്ചാ​ലും പാ​ർ​ട്ടി​ക്ക് നി​ര​ക്കാ​ത്ത പ്ര​ശ്നം വ​ന്നാ​ൽ പാ​ർ​ട്ടി കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡം വ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. ക​ർ​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ത്ത് പോ​കാ​റു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.