ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം
Wednesday, July 28, 2021 11:38 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം.

വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ൾ മ​ന്ത്രി​യാ​യി തു​ട​രു​ന്ന​ത് നി​യ​മ​വ്യ​വ​സ്ഥ​യ്ക്ക് ചേ​രു​ന്ന​ത​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി രാ​ജി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പെ​ടെ കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി​ച്ചി​രു​ന്നു. കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​വും സു​പ്രീം​കോ​ട​തി ത​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.