ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫലം: 87.94 ശ​ത​മാ​നം വി​ജ​യം
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫലം: 87.94 ശ​ത​മാ​നം വി​ജ​യം
Wednesday, July 28, 2021 3:37 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പി​ആ​ർ​ഡി ചേം​ബ​റി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പൊ​തു​വി​ഭ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 87.94 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 85.13 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യ​ശ​ത​മാ​നം. 3,28,702 പേ​ർ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 48,383 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി.

ഹ്യു​മാ​നി​റ്റീ​സി​ന് 80.4 ശ​ത​മാ​ന​വും കൊ​മേ​ഴ്സ് വി​ഭ​ഗ​ത്തി​ൽ 89.13 ശ​ത​മാ​ന​വും ക​ലാ​മ​ണ്ഡ​ലം 89.33 ശ​ത​മാ​ന​വും ടെ​ക്നി​ക്ക​ൽ 84.39 ശ​ത​മാ​നം പേ​രും വി​ജ​യം ക​ര​സ്ഥ​മാ​ക്കി. വി​ജ​യ​ശ​ത​മാ​നം കൂ​ടു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 91.11 ശ​ത​മാ​നം. കു​റ​വ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് (82.53 ശ​ത​മാ​നം).

136 സ്കൂ​ളു​ക​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 53 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ഓ​പ്പ​ണ്‍ സ്കൂ​ളി​ൽ 25,293 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 80.36 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷം 76.06 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ 239 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി.

സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ നൂ​റ് ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ ഫ​ലം വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫലം അറിയാൻ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.