ഐ​ജിയു​ടെ ചെ​രുപ്പ് "മോ​ഷ്ടി​ച്ചു': ക​സ്റ്റ​ഡി​യി​ലാ​യ ‘പ്ര​തി​യെ’ വെ​റു​തെ വി​ട്ടു!
ഐ​ജിയു​ടെ ചെ​രുപ്പ് "മോ​ഷ്ടി​ച്ചു': ക​സ്റ്റ​ഡി​യി​ലാ​യ ‘പ്ര​തി​യെ’ വെ​റു​തെ വി​ട്ടു!
Friday, September 17, 2021 3:20 AM IST
എ​രു​മേ​ലി: ക്ഷേ​ത്ര​ത്തി​ൽ ക​യ​റും മു​മ്പ് ചെ​രുപ്പു​ക​ൾ അ​ഴി​ച്ചു​വ​ച്ച പോ​ലീ​സ് ഐജി ദ​ർ​ശ​നം ക​ഴി​ഞ്ഞ് നോ​ക്കു​മ്പോ​ൾ തന്‍റെ മാ​ത്രം ചെ​രു​പ്പു​ക​ളി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പ​രി​സ​ര​മാ​കെ തെ​ര​ഞ്ഞ​തിനൊ​ടു​വി​ൽ പ്ര​തി​യെ ക​ണ്ട​തും ഞെ​ട്ടി. ഒ​രു തെ​രു​വ് നാ​യ ആ​ണ് ചെ​രുപ്പു​ക​ൾ അ​പ​ഹ​രി​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം എ​രു​മേ​ലി സ്റ്റേ​ഷ​നി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ ക​ണ്ട​താ​ണ് "പ്ര​തി​യെ' പി​ടി​കൂ​ടാ​നു​ള്ള തു​മ്പ് ആ​യ​ത്.

വ്യാഴാഴ്ച വൈ​കു​ന്നേ​രം എ​രു​മേ​ലി ശ്രീ ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഐ​ജി പി. ​വി​ജ​യ​ൻ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ എ​രു​മേ​ലി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്പാ​ദ​ര​ക്ഷ​ക​ൾ ഊ​രി മു​റ്റ​ത്ത് വച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ചെ​രു​പ്പു​ക​ൾ അ​ഴി​ച്ചു മാ​റ്റി വെ​ച്ചി​ട്ടാ​ണ് ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശി​ച്ച​ത്. ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങാ​ൻ എ​ത്തു​മ്പോ​ഴാ​ണ് ചെ​രുപ്പു​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട​ത് അ​റി​ഞ്ഞ​ത്.

അ​തേ​സ​മ​യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ചെ​രുപ്പു​ക​ളെ​ല്ലാം യ​ഥാ​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് മി​നി​റ്റോ​ളം പ​രി​സ​ര​ത്ത് തെ​ര​ഞ്ഞി​ട്ട് ക​ണ്ടെ​ത്താ​നാ​കാ​തെ വ​ന്ന​തോ​ടെ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എം. ​മ​നോ​ജ്‌ സ്റ്റേ​ഷ​നി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​വ​രം അ​റി​യി​ച്ചു.

ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​എ​ൻ. അ​നീ​ഷി​ന് ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​ൻ ര​ണ്ട് മി​നി​ട്ട് പോ​ലും വേ​ണ്ടി വ​ന്നി​ല്ല. ചെ​രു​പ്പു​മാ​യി തെ​രു​വ് നാ​യ മ​റ്റ് നാ​യ​ക​ൾ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന ക്ഷേ​ത്ര മു​റ്റ​ത്തെ സ്ഥ​ല​ത്ത് അ​പ്പോ​ൾ ത​ന്നെ പോ​ലീ​സ് എ​ത്തി. "പ്ര​തി' ഓ​ടി​യി​ല്ലെങ്കി​ലും തൊ​ണ്ടി മു​ത​ൽ ന​ൽ​കാ​ൻ വി​സ​മ്മ​തം കാ​ട്ടി​യി​ല്ല.

മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച ഹൈ​ടെ​ക് വി​ഭാ​ഗ​ത്തി​നെ​യും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ​യും അ​നു​മോ​ദി​ച്ചി​ട്ടാ​ണ് ഐ​ജി മ​ട​ങ്ങി​യ​ത്. 56 ല​ക്ഷം ചെ​ല​വി​ട്ട് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​രു​മേ​ലി​യും പ​രി​സ​ര​ങ്ങ​ളും കാ​മ​റാ വ​ല​യ​ത്തി​ലാ​യി​ട്ട് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി. ഇ​തി​നോ​ട​കം നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് കാ​മ​റ​ക​ൾ മൂ​ലം പി​ടി​കൂ​ടാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.