ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച വാ​ക്സി​നാ​ണോ.., ബ്രി​ട്ട​നി​ൽ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം!
ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച വാ​ക്സി​നാ​ണോ.., ബ്രി​ട്ട​നി​ൽ ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം!
Tuesday, September 21, 2021 10:05 AM IST
ല​ണ്ട​ൻ: ഇ​ന്ത്യ​യി​ല്‍ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ബ്രി​ട്ട​ന്‍റെ പു​തി​യ യാത്രാനി​യ​ന്ത്ര​ണം വം​ശീ​യ​വി​വേ​ച​ന​മാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​നെ ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. സ​മാ​ന വാ​ക്സി​ൻ ന​യം ഇ​ന്ത്യ​യും സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്രം ബ്രി​ട്ട​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ബ്രി​ട്ട​ന്‍റെ പു​തു​ക്കി​യ യാ​ത്രാ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡി​ന്‍റെ​യും കോ​വാ​ക്‌​സി​ന്‍റെ​യും ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്കും ക്വാ​റ​ന്‍റൈ​ൻ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യെ കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക, തെ​ക്കേ അ​മേ​രി​ക്ക, യു​എ​ഇ, തു​ർ​ക്കി, താ​യ്‌​ല​ൻ​ഡ്, ജോ​ർ​ദാ​ൻ, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്കും പ​ത്തു​ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ പാ​ലി​ക്ക​ണ​മെ​ന്ന നി​യ​മം ബ്രി​ട്ട​നി​ൽ ബാ​ധ​ക​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.