കൊ​ടി സു​നി​യ​ല്ലേ സൂ​പ്ര​ണ്ട്, ത​ട​വു​കാ​ർ​ക്ക് ജ​യി​ലി​ൽ സു​ഖ​വാ​സ​മാ​യി​രി​ക്കും: കെ. ​സു​ധാ​ക​ര​ൻ
കൊ​ടി സു​നി​യ​ല്ലേ സൂ​പ്ര​ണ്ട്, ത​ട​വു​കാ​ർ​ക്ക് ജ​യി​ലി​ൽ സു​ഖ​വാ​സ​മാ​യി​രി​ക്കും: കെ. ​സു​ധാ​ക​ര​ൻ
Tuesday, September 21, 2021 12:40 PM IST
തി​രു​വ​ന​ന്ത​പു​രം: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​രു​ടെ അ​ന​ധി​കൃ​ത ഫോ​ൺ​വി​ളി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ടി സു​നി​യെ പോ​ലു​ള്ള​വ​ർ​ക്ക് ജ​യി​ൽ സു​ഖ​വാ​സ കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ്. പാ​ർ​പ്പി​ക്കു​ന്ന ജ​യി​ലി​ലെ സൂ​പ്ര​ണ്ടാ​ണ് കൊ​ടി സു​നി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ജ​യി​ലി​ല്‍ ക​യ​റി​യ കാ​ലം മു​ത​ല്‍ കൊ​ടി സു​നി​ക്ക് സു​ഖ​വാ​സ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്ക​ണം. വി​വാ​ദം അ​ന്വേ​ഷി​ക്കു​മെ​ന്നോ പ​രി​ശോ​ധി​ക്കു​മെ​ന്നോ പ​റ​യാ​നു​ള്ള പ്രാ​ഥ​മി​ക മ​ര്യാ​ദ പോ​ലും ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി കാ​ണി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ണു​തു​റ​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.