സ​ന്തോ​ഷം ന​ൽ​കാ​ൻ ബി​നോ വ​രു​ന്നു; കേ​ര​ളാ ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​നാ​കും
സ​ന്തോ​ഷം ന​ൽ​കാ​ൻ ബി​നോ വ​രു​ന്നു; കേ​ര​ളാ ടീം ​മു​ഖ്യ​പ​രി​ശീ​ല​ക​നാ​കും
Tuesday, September 21, 2021 8:35 PM IST
കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി ബി​നോ ജോ​ർ​ജി​നെ നി​യ​മി​ച്ചു. ടി.​ജി.​പു​രു​ഷോ​ത്ത​മ​നെ സ​ഹ​പ​രി​ശീ​ല​ക​നാ​യും കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നി​യോ​ഗി​ച്ചു. സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ മേ​ഖ​ലാ ചാ​മ്പ്യ​ൻ​ഷി​പ്പി​നു മു​ന്നോ​ടി​യാ​യാ​ണു നി​യ​മ​നം.

കേ​ര​ളം വേ​ദി​യാ​കു​ന്ന സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫൈ​ന​ല്‍ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യ​മാ​ണ് ന​ട​ക്കു​ക. ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ 23 മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​വും. മേ​ഖ​ലാ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും. മ​ല​പ്പു​റം മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. 2013ലാ​ണ് കേ​ര​ളം അ​വ​സാ​ന​മാ​യി സ​ന്തോ​ഷ് ട്രോ​ഫി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. അ​ന്ന് കൊ​ച്ചി​യി​ൽ റ​ണ്ണ​റ​പ്പാ​യി​രു​ന്നു കേ​ര​ള ടീം.

​കേ​ര​ളം പ​തി​മൂ​ന്നു ത​വ​ണ സ​ന്തോ​ഷ് ട്രോ​ഫി​ക്കു വേ​ദി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. 1955-56 ലാ​ണു കേ​ര​ളം ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി​ക്ക് ആ​തി​ഥ്യം വ​ഹി​ച്ച​ത്. കൊ​ച്ചി​യാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ ആ​ദ്യ വേ​ദി​യാ​യ​ത്.

പി​ന്നീ​ടു തി​രു​വ​ന​ന്ത​പു​ര​വും തൃ​ശൂ​രും കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ടും കൊ​ല്ല​വു​മൊ​ക്കെ സ​ന്തോ​ഷ് ട്രോ​ഫി​ക്കു വേ​ദി​യൊ​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.