സാ​മ്പാ​റി​ന് രു​ചി കു​റ​ഞ്ഞു; യു​വാ​വ് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
സാ​മ്പാ​റി​ന് രു​ചി കു​റ​ഞ്ഞു; യു​വാ​വ് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി
Friday, October 15, 2021 9:24 AM IST
ബം​ഗ​ളൂ​രു: സാ​മ്പാ​റി​ന് രു​ചി കു​റ​ഞ്ഞു പോ​യ​തി​ന്‍റെ പേ​രി​ല്‍ യു​വാ​വ് അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ക​ര്‍​ണാ​ട​ക​യി​ലെ ഉ​ത്ത​ര ക​ന്ന​ഡ ജി​ല്ല​യി​ലു​ള്ള കൊ​ഡ​ഗൊ​ഡു എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

പാ​ര്‍​വ​തി നാ​രാ​യ​ണ(42), മ​ക​ള്‍ ര​മ്യ നാ​രാ​യ​ണ(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ മ​ഞ്ജു​നാ​ഥ്(24)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ മ​ഞ്ജു​നാ​ഥ് വീ​ട്ടി​ലു​ണ്ടാ​ക്കി​യ സാ​മ്പാ​റി​ന് രു​ചി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് വ​ഴ​ക്കു​ണ്ടാ​ക്കി. കൂ​ടാ​തെ ലോ​ണെ​ടു​ത്ത് സ​ഹോ​ദ​രി​ക്ക് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കു​ന്ന​തി​നെ​യും ഇ​യാ​ള്‍ എ​തി​ര്‍​ത്തു.

എ​ന്നാ​ല്‍ മ​ക​ള്‍​ക്ക് മൊ​ബൈ​ല്‍ വാ​ങ്ങി ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ മ​ഞ്ജു​നാ​ഥി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് അ​മ്മ പ​റ​ഞ്ഞു. ഇ​തി​ല്‍ ക്ഷു​ഭി​ത​നാ​യ മ​ഞ്ജു​നാ​ഥ് വീ​ട്ടി​ലി​രു​ന്ന നാ​ട​ന്‍ തോ​ക്കെ​ടു​ത്ത് അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം മ​ഞ്ജു​നാ​ഥി​ന്‍റെ പി​താ​വ് വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​മാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.