ജാ​മ്യം ന​ൽ​ക​രു​ത്; ആ​ര്യ​നെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി എ​ൻ​സി​ബി
ജാ​മ്യം ന​ൽ​ക​രു​ത്; ആ​ര്യ​നെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി എ​ൻ​സി​ബി
Wednesday, October 20, 2021 12:19 PM IST
മും​ബൈ: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ർ​ത്ത് എ​ൻ​സി​ബി. ആ​ര്യ​ന് മ​യ​ക്കു​മ​രു​ന്ന് ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ എ​ൻ​സി​ബി ഹാ​ജ​രാ​ക്കി.

ആ​ര്യ​ന്‍റെ വാ​ട്ട്സ്ആ​പ്പ് ചാ​റ്റു​ക​ളാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ചാ​റ്റ് ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് എ​ൻ​സി​ബി വാ​ദി​ച്ചു.

മും​ബൈ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് ആ​ര്യ​ന്‍റെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മും​ബൈ ആ​ര്‍​ത​ര്‍ റോ​ഡ് ജ​യി​ലി​ലാ​ണ് ആ​ര്യ​ന്‍ ക​ഴി​യു​ന്ന​ത്. കേ​സി​ല്‍ ആ​ര്യ​നൊ​പ്പം അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​യും ജാ​മ്യ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.