അ​മ്മ​യി​ൽ​നി​ന്നും കു​ഞ്ഞി​നെ മാ​റ്റി​യ​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സം​ഭ​വ​മെ​ന്ന് വൃ​ന്ദ കാ​രാ​ട്ട്
അ​മ്മ​യി​ൽ​നി​ന്നും കു​ഞ്ഞി​നെ മാ​റ്റി​യ​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ സം​ഭ​വ​മെ​ന്ന് വൃ​ന്ദ കാ​രാ​ട്ട്
Saturday, October 23, 2021 12:39 PM IST
ന്യൂ​ഡ​ൽ​ഹി: പേ​രൂ​ർ​ക്ക​ട​യി​ൽ അ​മ്മ​യി​ൽ​നി​ന്നും കു​ഞ്ഞി​നെ മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് സി​പി​എം പി​ബി അം​ഗം വൃ​ന്ദ കാ​രാ​ട്ട്. ന​ട​ന്ന​ത് നീ​തി നി​ഷേ​ധ​മാ​ണ്. മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ കാ​ര്യ​മാ​ണ് സം​ഭ​വി​ച്ച​ത്. അ​നു​പ​മ​ക്ക് കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​നു​പ​മ​ക്ക് കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്ത അ​മ്മ​യും സ്വ​ന്ത​മെ​ന്ന് ക​രു​തി​യാ​ണ് വ​ള​ര്‍​ത്തു​ന്ന​ത്. നേ​താ​ക്ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും വൃ​ന്ദ പ​റ​ഞ്ഞു.



അ​തേ​സ​മ​യം അ​മ്മ​യി​ൽ​നി​ന്നു കു​ഞ്ഞി​നെ എ​ടു​ത്തു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ നി​യ​മ​പ​ര​മാ​യി പ​രി​ഹാ​രം കാ​ണേ​ണ്ട വി​ഷ​യ​മാ​ണ് എ. ​വി​ജ​യ​രാ​ഘ​വ​ൻ പ്ര​തി​ക​രി​ച്ചു. കു​ഞ്ഞി​നെ സ്വ​ന്തം അ​മ്മ​യ്ക്ക് തി​രി​കെ കി​ട്ട​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്. ഇ​തി​നാ​യി എ​ല്ലാ പി​ന്തു​ണ​യും കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ അ​നു​പ​മ​യ്ക്ക് പാ​ർ​ട്ടി ന​ൽ​കും.

പാ​ർ​ട്ടി​ക്ക് പ​രാ​തി ല​ഭി​ച്ചാ​ൽ സ്വ​ഭാ​വി​ക​മാ​യി അ​ന്വേ​ഷി​ക്കും. എ​ന്നാ​ൽ ഇ​ത് പാ​ർ​ട്ടി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നു​പ​മ​യു​ടെ നി​യ​മ പോ​രാ​ട്ട​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.