ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ അ​തി​ക്ര​മം; പ​ക​ച്ച് ഹി​ന്ദി സി​നി​മ ലോ​കം
ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ അ​തി​ക്ര​മം; പ​ക​ച്ച് ഹി​ന്ദി സി​നി​മ ലോ​കം
Monday, October 25, 2021 8:37 PM IST
ഭോ​പ്പാ​ൽ: സം​വി​ധാ​യ​ക​ൻ പ്ര​കാ​ശ് ഝാ​യു​ടെ സി​നി​മ സെ​റ്റി​ൽ ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ച് ഹി​ന്ദി സി​നി​മ ലോ​കം.

ഹി​ന്ദി ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തെ ആ​ക്ര​മി​ക​ൾ നി​ര​ന്ത​രം ല​ക്ഷ്യ​മി​ടു​ന്ന​തി​നെ​തി​രെ ഒ​രു​മി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്ന് സി​നി​മ പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ൻ​സ​ൽ മേ​ത്ത, സു​ധീ​ർ മി​ശ്ര, പ്രി​തീ​ഷ് ന​ന്ദി എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഭ​യ​വും നി​ശ​ബ്ദ​ത​യും ഇ​ത്ത​രം ആ​ക്ര​മി​ക​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സ്കാം 1992​ന്‍റെ സം​വി​ധാ​യ​ക​ൻ ഹ​ൻ​സ​ൽ​മെ​ഹ്ത പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​പ്പോ​ൾ ഭ​യ​ന്നു​പോ​യെ​ന്നും രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന അ​സ​ഹി​ഷ്ണു​ത​യി​ലേ​ക്കാ​ണ് ആ​ക്ര​മ​ണം വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നും ന​ടി സ്വ​രാ ഭാ​സ്ക​ർ പ്ര​തി​ക​രി​ച്ചു.

ബോ​ബി ഡി​യോ​ൾ മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ശ്ര​മം എ​ന്ന വെ​ബ് സീ​രീ​സ് ഹി​ന്ദു​ത്വ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ പ്ര​കാ​ശ് ഝാ​യു​ടെ സി​നി​മ സെ​റ്റി​ൽ ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം നടന്നത്.

വെ​ബ് സീ​രി​സി​ന്‍റെ പേ​ര് മാ​റ്റാ​തെ സി​നി​മ ചി​ത്രീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ബ​ജ്റം​ഗ് ദ​ൾ പ​റ​യു​ന്ന​ത്. ജ​യ് ശ്രീ ​റാം വി​ളി​ക​ളോ​ടെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​കാ​ശ് ഝാ​യു​ടെ സെ​റ്റി​ലേ​ക്ക് അ​ക്ര​മി​ക​ൾ ത​ള്ളി​ക്ക​യ​റി​യ​ത്.

പ്ര​കാ​ശ് ഝാ​യു​ടെ മു​ഖ​ത്ത് ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ മ​ഷി എ​റി​ഞ്ഞു. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.