വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ഏ​ഴ്‌ ദി​വ​സ​ത്തി​ന​കം അ​നു​മ​തി; സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പെ​ന്ന് രാ​ജീ​വ്
വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ഏ​ഴ്‌ ദി​വ​സ​ത്തി​ന​കം അ​നു​മ​തി;  സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പെ​ന്ന് രാ​ജീ​വ്
Wednesday, October 27, 2021 3:52 AM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ത് കോ​ടി രൂ​പ​ക്ക് മു​ക​ളി​ല്‍ മു​ത​ല്‍ മു​ട​ക്കു​ള്ള വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ല്‍ ഏ​ഴ് ദി​വ​സ​ത്തി​ന​കം കോ​മ്പോ​സി​റ്റ് ലൈ​സ​ന്‍​സ് ന​ല്‍​കാ​ന്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്ന കേ​ര​ള സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ സു​ഗ​മ​മാ​ക്ക​ൽ (ഭേ​ദ​ഗ​തി) ബി​ല്‍, നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ സു​പ്ര​ധാ​ന ചു​വ​ടു വ​യ്പാ​ണെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ്. ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​സ​ഭ തി​ങ്ക​ളാ​ഴ്ച ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യി​രു​ന്നു.

അ​മ്പ​ത് കോ​ടി രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ മു​ത​ല്‍ മു​ട​ക്കു​ള്ള​തും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ സൂ​ച​ന അ​നു​സ​രി​ച്ച് ചു​ക​പ്പ് വി​ഭാ​ഗ​ത്തി​ല്‍ പെ​ടാ​ത്ത​തു​മാ​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍​ക്കാ​ണ് ഇ​പ്ര​കാ​രം അ​തി​വേ​ഗ അ​നു​മ​തി ന​ല്‍​കു​ന്ന​ത്.

എ​ല്ലാ പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ​യും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ള്‍​പ്പെ​ടു​ന്ന ഇ​ന്‍​വെ​സ്‌​റ്റ്മെ​ന്‍റ് ഫെ​സി​ലി​റ്റേ​ഷ​ന്‍ ബ്യൂ​റോ​ക്ക് ആ​ണ് കോ​മ്പോ​സി​റ്റ് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം. വ്യ​വ​സാ​യ സം​രം​ഭ​ത്തി​ന് ഏ​തു വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഒ​രു പൊ​തു അ​പേ​ക്ഷാ ഫോ​റം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍​ക്ക് ഒ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട രേ​ഖ​ക​ളു​ടെ ചെ​ക്ക് ലി​സ്റ്റും ബ്യൂ​റോ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഫെ​സി​ലി​റ്റേ​ഷ​ന്‍ ബ്യൂ​റോ അ​നു​മ​തി ന​ല്‍​കു​ക.

അ​പേ​ക്ഷ ല​ഭി​ച്ച് ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഭേ​ദ​ഗ​തി ബി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നു​ള്ള രേ​ഖ​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ അ​ത് വീ​ണ്ടും സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​രം ന​ൽ​കി​യാ​യി​രി​ക്കും അ​പേ​ക്ഷ തീ​ർ​പ്പാ​ക്കു​ക. ഇ​പ്ര​കാ​രം ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ന്‍റെ കാ​ലാ​വ​ധി അ​ഞ്ച് വ​ര്‍​ഷ​മാ​യി​രി​ക്കും. ലൈ​സ​ന്‍​സ് ല​ഭി​ച്ച് ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ബ​ന്ധ​ന​ക​ളെ​ല്ലാം പാ​ലി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി വ്യ​വ​സാ​യ സ്ഥാ​പ​നം സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണം.

അ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ലൈ​സ​ന്‍​സ് പു​തു​ക്കു​ന്ന​തി​നും ഇ​തേ പ്ര​ക്രി​യ​യി​ലൂ​ടെ അ​പേ​ക്ഷ ന​ല്‍​കാം. ലൈ​സ​ന്‍​സ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മൂ​ന്നു​മാ​സം മു​ന്‍​പ് നി​ശ്ചി​ത രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ല്‍ ഏ​ഴ് ദി​വ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് പു​തു​ക്കി ന​ല്‍​കു​ക​യും ചെ​യ്യും. വ്യ​വ​സാ​യ അ​നു​മ​തി​ക്ക് വേ​ണ്ടി​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണ്ണാ​യ​ക ചു​വ​ട്‌​വ​യ്പ്പാ​ണ് ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​ക്കി​യ​തി​ലൂ​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പി.​രാ​ജീ​വ് പ​റ​ഞ്ഞു.

വ്യ​വ​സാ​യ ത​ര്‍​ക്ക പ​രി​ഹാ​ര​ത്തി​നു​ള്ള സം​സ്ഥാ​ന ജി​ല്ലാ പ​രാ​തി പ​രി​ഹാ​ര സ​മി​തി​ക​ള്‍ ഉ​ട​ന്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ച് കോ​ടി​രൂ​പ വ​രെ മു​ത​ല്‍​മു​ട​ക്കു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ജി​ല്ലാ​ത​ല സ​മി​തി​യും അ​തി​നു മു​ക​ളി​ല്‍ മു​ത​ല്‍​മു​ട​ക്കു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രാ​തി​ക​ള്‍ സം​സ്ഥാ​ന​ത​ല സ​മി​തി​യു​മാ​ണ് പ​രി​ഗ​ണി​ക്കു​ക.

വ്യ​വ​സാ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ല​ഭി​ച്ചാ​ല്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നോ​ട് അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട് ആ​വ​ശ്യ​പ്പെ​ട​ണം. ഇ​തി​നു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ച ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം .എ​ല്ലാ പ​രാ​തി​ക​ളി​ലും 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​പ്പ് ക​ല്പി​ക്ക​ണ​മെ​ന്ന് നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ വീ​ഴ്ച​വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​തി​നാ​യി​രം രൂ​പ വ​രെ പി​ഴ ചു​മ​ത്താ​നും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. വ്യ​വ​സാ​യ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​വ​പ്പ് നാ​ട​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് സു​പ്ര​ധാ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റ്റ ശേ​ഷം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.