വാ​ക്സി​ൻ ക​ഥ​യു​ടെ "ജും​ല പ​തി​പ്പ്' ജീ​വ​ൻ ര​ക്ഷി​ക്കി​ല്ല, ശ​രി​ക്കും വാ​ക്സി​ൻ ന​ൽ​കൂ: രാ​ഹു​ൽ
വാ​ക്സി​ൻ ക​ഥ​യു​ടെ "ജും​ല പ​തി​പ്പ്' ജീ​വ​ൻ ര​ക്ഷി​ക്കി​ല്ല, ശ​രി​ക്കും വാ​ക്സി​ൻ ന​ൽ​കൂ: രാ​ഹു​ൽ
Wednesday, October 27, 2021 11:37 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്ത് നൂ​റു കോ​ടി​യി​ല​ധി​കം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ഡോ​സ് ന​ൽ​കി​യെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ വി​മ​ർ​ശി​ച്ചാ​ണ് രാ​ഹു​ൽ ട്വി​റ്റ​റി​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ക​ഥ​യു​ടെ "ജും​ല പ​തി​പ്പ്' ജീ​വ​ൻ ര​ക്ഷി​ക്കി​ല്ല, ശ​രി​ക്കും വാ​ക്സി​ൻ ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. വാ​ക്സി​ൻ ന​ൽ​കേ​ണ്ട ക​ട​മ എ​ന്ന ഹാ​ഷ്ടാ​ഗി​നൊ​പ്പ​മാ​ണ് രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ചു​ള്ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ ലേ​ഖ​ന​വും രാ​ഹു​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.


കോ​വി​ഡ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​ൽ മോ​ദി സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് ദേ​ശീ​യ ദി​ന​പ​ത്ര​ത്തി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ സോ​ണി​യ​യു​ടെ വി​മ​ർ​ശ​നം. രാ​ജ്യം നേ​രി​ട്ട ദു​ര​ന്തം ജ​നം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. കോ​വി​ഡ് കൂ​ടി​യ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ മോ​ദി ഓ​ടി​യൊ​ളി​ച്ചു. ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലും കെ​ടു​കാ​ര്യ​സ്ഥ​ത പ്ര​ക​ട​മാ​ണെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.