ഡ​ൽ​ഹി​യി​ൽ 12 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
ഡ​ൽ​ഹി​യി​ൽ 12 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
Saturday, December 4, 2021 5:47 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രി​ൽ 12 പേ​ർ​ക്ക് ഒ​മി​ക്രോ​ൺ സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​വ​രെ ഡ​ൽ​ഹി​യി​ലെ എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒ​മി​ക്രോ​ൺ ബാ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​മ്പി​ളു​ക​ൾ ജീ​നോം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ എ​ട്ട് പേ​രെ വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ല് പേ​രെ വെ​ള്ളി​യാ​ഴ്ച​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് പേ​ർ യു​കെ​യി​ൽ​നി​ന്നും നാ​ല് പേ​ർ ഫ്രാ​ൻ​സി​ൽ​നി​ന്നും ഒ​രാ​ൾ ബെ​ൽ​ജി​യ​ത്തി​ൽ​നി​ന്നും മ​റ്റു​ള്ള​വ​ർ ടാ​ൻ​സാ​നി​യ​യി​ൽ​നി​ന്നു​മാ​ണ് എ​ത്തി​യ​ത്.

ഹൈ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ 16,000 പേ​രി​ൽ 18 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് ഒ​മി​ക്രോ​ൺ ബാ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

ഒ​മി​ക്രോ​ൺ ഭീ​ഷ​ണി നേ​രി​ടാ​ൻ രാ​ജ്യം സ​ജ്ജ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ബൂ​സ്റ്റ​ർ ഡോ​സ്, കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ വി​ദ​ഗ്ധ സ​മി​തി​യു​ടെ ഉ​പ ദേ​ശം ക​ണ​ക്കി​ലെ​ടു​ത്തു തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.