നാ​ഗാ​ലാ​ൻ​ഡി​ൽ ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സൈ​ന്യം
നാ​ഗാ​ലാ​ൻ​ഡി​ൽ ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സൈ​ന്യം
Sunday, December 5, 2021 10:47 AM IST
കൊ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മീ​ണ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സൈ​ന്യം. ഗ്രാ​മീ​ണ​ര്‍ മ​രി​ച്ച​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ദു​ര​ന്ത​ത്തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്നും ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 12 ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ ഒ​രു ജ​വാ​നും മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​വ​രെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.