തെ​ലു​ങ്കാ​ന​യി​ൽ 43 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്
തെ​ലു​ങ്കാ​ന​യി​ൽ 43 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ്
Monday, December 6, 2021 10:24 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ 43 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​രിം​ന​ഗ​ർ ജി​ല്ല​യി​ലെ ബൊ​മ്മ​ക്ക​ലി​ലു​ള്ള ച​ൽ​മേ​ദ ആ​ന​ന്ദ് റാ​വു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ക്ലാ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും കാ​മ്പ​സ് അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. കോ​ള​ജി​ൽ ഒ​രാ​ഴ്‌​ച മു​മ്പ് വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​താ​കാം രോ​ഗം വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ സം​ശ​യം.

വാ​ർ​ഷി​ക ദി​ന പ​രി​പാ​ടി​യി​ൽ ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ​പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​രിം​ന​ഗ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​ജു​വേ​രി​യ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ​ല​രും മാ​സ്ക് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

നി​ല​വി​ൽ ഇ​തു​വ​രെ 200 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്. കാ​മ്പ​സി​ലെ 1,000 പേ​രെ പ​രി​ശോ​ധി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക ക്യാ​മ്പ് ഉ​ണ്ടാ​കു​മെ​ന്നും ഡോ.​ജു​വൈ​റ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച 13 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​സി​റ്റീ​വാ​യി. 26 പേ​ർ​ക്ക് ഞാ​യ​റാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.