ബി​പി​ൻ റാ​വ​ത്ത് യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ബി​പി​ൻ റാ​വ​ത്ത് യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Wednesday, December 8, 2021 6:41 PM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് ഒ​രു മി​ക​ച്ച സൈ​നി​ക​നാ​യി​രു​ന്നു. ഒ​രു യ​ഥാ​ർ​ഥ ദേ​ശ​സ്നേ​ഹി​യാ​യ അ​ദ്ദേ​ഹം ന​മ്മു​ടെ സാ​യു​ധ സേ​ന​യെ​യും സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളെ​യും ന​വീ​ക​രി​ക്കു​ന്ന​തി​ൽ വ​ള​രെ​യ​ധി​കം സം​ഭാ​വ​ന ന​ൽ​കി​യെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

ത​ന്ത്ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ൾ​ക്കാ​ഴ്ച​ക​ളും കാ​ഴ്ച​പ്പാ​ടു​ക​ളും അ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം ത​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സി​ഡി​എ​സ് എ​ന്ന നി​ല​യി​ൽ, പ്ര​തി​രോ​ധ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​മ്മു​ടെ സാ​യു​ധ സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വ​ശ​ങ്ങ​ളി​ൽ ജ​ന​റ​ൽ റാ​വ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. റാ​വ​ത്തി​ന്‍റെ സേ​വ​നം ഇ​ന്ത്യ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ കു​നൂ​രി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ലാ​ണ് സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. ബി​പി​ൻ റാ​വ​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​ധു​ലി​ക റാ​വ​ത്തും ഉ​ൾ​പ്പെ​ടെ 13 പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.