പീ​ഡ​ന​പ​രാ​തി​ക്ക് പി​ന്നി​ൽ ദീ​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ: ബാ​ല​ച​ന്ദ്ര​കു​മാ​ർ
പീ​ഡ​ന​പ​രാ​തി​ക്ക് പി​ന്നി​ൽ ദീ​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ: ബാ​ല​ച​ന്ദ്ര​കു​മാ​ർ
Thursday, August 18, 2022 2:20 PM IST
കൊ​ച്ചി: ത​നി​ക്കെ​തി​രാ​യ വ്യാ​ജ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ. ദി​ലീ​പി​ന്‍റെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഒ​രു ഭാ​ര​വാ​ഹി അ​തി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ദി​ലീ​പി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ഒ​രു സു​ഹൃ​ത്തി​നും ഇ​തി​ൽ പ​ങ്കു​ണ്ട്. ദി​ലീ​പി​ന് വേ​ണ്ടി ചാ​ന​ലി​ൽ വ​ന്നി​രു​ന്ന് ഘോ​ര​ഘോ​രം പ്ര​സം​ഗി​ച്ച ഒ​രാ​ൾ​ക്കും ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യ്ക്കും ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തി.

എ​ഫ്ഐ​ആ​ർ വ​ഴി എ​നി​ക്ക് പ​രാ​തി​ക്കാ​രി​യു​ടെ പേ​രും വി​ലാ​സ​വും മാ​ത്ര​മാ​ണ് അ​റി​യാ​മാ​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ അ​വ​ർ പ​ല സ്ഥ​ല​ത്ത് പ​ല പേ​രു​ക​ളി​ൽ പ​ല പ്രാ​യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് ക​ണ്ട​ത്. അ​വ​രെ അ​റി​യി​ല്ല. അ​വ​രു​ടെ ഫോ​ട്ടോ പോ​ലും താ​നി​ത് വ​രെ ക​ണ്ടി​ട്ടി​ല്ല.

ത​ന്നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ആ​ലു​വ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്യും. ത​ന്നെ അ​വ​രു​ടെ കൈ​യ്യ​ക​ല​ത്തി​ൽ കി​ട്ടാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യി ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ താ​ൻ ത​യാ​റാ​ണ്. അ​ത് പോ​വും. സ​ത്യം പ​റ​യു​ന്ന​വ​ന് ഒ​രു വാ​ക്കേ പ​റ​യാ​നാ​വൂ. ഏ​ത​റ്റം വ​രെ പോ​യാ​ലും താ​ൻ ആ ​പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.