പറവൂരിലെ ദുരിതാശ്വാസ ക്യാന്പിൽ മമ്മൂട്ടിയെത്തി
Saturday, August 11, 2018 1:03 PM IST
പ​റ​വൂ​ർ: വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ കാ​ണു​വാ​നും ആ​ശ്വ​സി​പ്പി​ക്കാനും തേ​ല​തു​രു​ത്തി​ലെ ദു​രി​താ​ശ്വാ​സ​ ക്യാ​ന്പി​ൽ ച​ല​ച്ചി​ത്ര​ന​ട​ൻ മ​മ്മൂ​ട്ടി എ​ത്തി. വെള്ളിയാഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് വി.​ഡി.സ​തീ​ശ​ൻ എം​എ​ൽ​എയ്ക്കൊപ്പം മുന്നൂറോളം പേ​ർ താ​മ​സി​ക്കു​ന്ന തേ​ല​തു​രു​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അദ്ദേഹം എ​ത്തി​യ​ത്.

പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മാ​യി താ​നും ഉ​ണ്ടാ​കു​മെ​ന്നും ബു​ദ്ധി​മു​ട്ടു​ക​ളി​ൽ വി​ഷ​മി​ക്ക​രു​തെ​ന്നും വെ​ള്ളം വേ​ഗം ഇ​റ​ങ്ങി എ​ല്ലാ​വ​ർ​ക്കും വീ​ട്ടി​ലേ​യ്ക്ക് പോ​കു​വാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​ഡി.സ​തീ​ശ​ൻ എം​എ​ൽ​എ​യെ വി​ളി​ച്ച് ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ താ​മ​സി​ക്കു​ന്നത് തേ​ല​തു​രു​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ്. പ​റ​വൂ​രി​ൽ 44 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ക്യാ​ന്പി​ലു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും വെ​ള്ള​വും ര​ണ്ടാ​യി​രം പേ​ർ​ക്കു ബെ​ഡ് ഷീ​റ്റു​ക​ൾ ന​ൽ​കി​യ​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...