വു​ഹാ​നി​ൽ​നി​ന്നും 76 ഇ​ന്ത്യ​ക്കാ​ർ മ​ട​ങ്ങി​യെ​ത്തി
Thursday, February 27, 2020 8:12 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​മേ​ഖ​ല​യാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നും 76 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 112 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. വ്യോ​മ​സേ​ന​യു​ടെ ഗ്ലോ​ബ്മാ​സ്റ്റ​ർ വി​മാ​ന​ത്തി​ലാ​ണ് വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഇ​ന്ന് രാ​വി​ലെ 6.15ന് ​ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.

ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മാ​ർ, മാ​ല​ദ്വീ​പ്, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​സ്, മ​ഡ​ഗാ​സ്ക​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. എ​ല്ലാ​വ​രെ​യും ഡ​ൽ​ഹിയി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.