അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ പാ​ക് മി​സൈ​ൽ കേ​ന്ദ്രം: വാ​ർ​ത്ത ത​ള്ളി സൈ​ന്യം
Sunday, October 11, 2020 3:43 AM IST
ശ്രീ​ന​ഗ​ർ: പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ ഉ​പ​രി​ത​ല മി​സൈ​ൽ വി​ക്ഷേ​പ​ണ സ​ങ്കേ​തം സ​ജ്ജ​മാ​ക്കാ​ൻ പാ​ക്കി​സ്ഥാ​നെ ചൈ​ന സ​ഹാ​യി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത ത​ള്ളി സൈ​നി​ക നേ​തൃ​ത്വം.

ചൈ​ന​യി​ൽ നി​ന്ന് ഇ​ത്ത​ര​മൊ​രു സ​ഹാ​യം പാ​ക്കി​സ്ഥാ​നു ന​ൽ​കു​ന്ന​തി​ന്‍റെ ഒ​രു സൂ​ച​ന​യും പ്ര​ക​ട​മ​ല്ലെ​ന്നു മു​തി​ർ​ന്ന സൈ​നി​ക ക​മാ​ൻ​ഡ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം സൈ​നി​കോ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ശ്രീ​ന​ഗ​റി​ലെ ചി​നാ​ർ കോ​ർ ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ ബി.​എ​സ്. രാ​ജു പ​റ​ഞ്ഞു.

ല​ഡാ​ക്കി​ൽ ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ നേ​ർ​ക്കു​നേ​ർ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഉ​പ​രി​ത​ല മി​സൈ​ൽ കേ​ന്ദ്ര​ത്തി​നു ചൈ​ന സ​ഹാ​യം ചെ​യ്യു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.