ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണി​നു കോ​വി​ഡ്
Tuesday, December 1, 2020 10:15 PM IST
മ​നാ​മ: എ​ഫ് വ​ണ്‍ സൂ​പ്പ​ർ ഡ്രൈ​വ​റാ​യ ബ്രി​ട്ട​ന്‍റെ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണി​നു കോ​വി​ഡ്. മെ​ഴ്സി​ഡ​സി​ന്‍റെ താ​ര​മാ​യ ഹാ​മി​ൽ​ട്ട​ണ്‍, ബ​ഹ്റി​ൻ ഗ്രാ​ൻ​പ്രീ പോ​രാ​ട്ട​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്.

‌ബ​ഹ്റി​നി​ൽ താ​രം ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ഇ​തോ​ടെ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന സാ​ക്കി​ർ ഗ്രാ​ൻ​പ്രീ​യി​ൽ ഹാ​മി​ൽ​ട്ട​ണ്‍ ഉ​ണ്ടാ​കി​ല്ല. ഇ​തി​നോ​ട​കം ഈ ​സീ​സ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് ഹാ​മി​ൽ​ട്ട​ണ്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഹാ​മി​ൽ​ട്ട​ണ് പ​ക​രം സാ​ക്കി​ർ ഗ്രാ​ൻ​പ്രീ​യി​ൽ സ്റ്റോ​ഫെ​ൽ വാ​ൻ​ഡോ​ർ​നെ മ​ത്സ​രി​ക്കു​മെ​ന്ന് മെ​ഴ്സി​ഡ​സ് വ്യ​ക്ത​മാ​ക്കി.

എ​ഫ്വ​ണ്ണി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ് ഹാ​മി​ൽ​ട്ട​ണ്‍. സെ​ർ​ജി​യോ പെ​ര​സ്, ലാ​ൻ​സ് സ്ട്രോ​ൾ എ​ന്നി​വ​ർ​ക്ക് നേ​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.