സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ്: സർക്കാർ തീരുമാനത്തിനെതിരെ യൂ​ത്ത് കോ​ണ്‍​ഗ്രസ് പ്രതിഷേധം
Sunday, January 24, 2021 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ് സിബിഐ​ക്ക് വി​ട്ട സർക്കാർ തീരുമാനത്തിനെതിരെ യൂ​ത്ത് കോ​ണ്‍​ഗ്രസ് പ്രതിഷേധം. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ര്‍​ച്ച്. പ്രവർത്തകർ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------