ന​ട​ന്‍ വി​വേ​കി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍
Saturday, April 17, 2021 6:57 AM IST
ചെ​ന്നൈ: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ത​മി​ഴ് സി​നി​മാ താ​രം വി​വേ​കി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ചെ​ന്നൈ​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് താ​രം.

അ​ക്യൂ​ട്ട് കൊ​റോ​ണ​റി സി​ന്‍​ഡ്രോ​മി​നൊ​പ്പ​മു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​വേ​കി​ന് സം​ഭ​വി​ച്ച​ത്. വി​വേ​ക് വ്യാഴാഴ്ച കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​ത് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് കൊ​ണ്ടാ​വ​ണ​മെന്നില്ലെന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ കൊ​റോ​ണ​റി ആ​ന്‍​ജി​യോ​ഗ്രാ​മും ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​സി​എം​ഒ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

സാ​മി, ശി​വാ​ജി, അ​ന്യ​ൻ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ വി​വേ​ക് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ത​വ​ണ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഹ​രീ​ഷ് ക​ല്യാ​ണ്‍ നാ​യ​ക​നാ​യെ​ത്തി​യ ധാ​രാ​ള പ്ര​ഭു എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​വേ​ക് ഒ​ടു​വി​ല്‍ വേ​ഷ​മി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.