ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ ജി​യോ​ള​ജി​സ്റ്റ്, ജി​യോ​ഫി​സി​സ്റ്റ്, കെ​മി​സ്റ്റ് ത​സ്‌​തി​ക​ക​ളി​ലും സെ​ൻ​ട്ര​ൽ ഗ്രൗണ്ട് വാ​ട്ട​ർ ബോ​ർ​ഡി​ൽ സ​യ​ന്‍റി​സ്റ്റ് ബി, അ​സിസ്റ്റ​ന്‍റ് ത​സ്‌​തി​ക​ക​ളി​ലു​മാ​യി 85 ഒ​ഴി​വി​ലേക്കു ​യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കം​ബൈ​ൻ​ഡ് ജി​യോ സ​യ​ന്‍റിസ്റ്റ് പ​രീ​ക്ഷ 2026 മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. സെ​പ്റ്റം​ബ​ർ 23 വ​രെ ഓ​ൺലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
പ്രാ​യം: 2132. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്

ഫീ​സ്: 200 രൂ​പ എ​സ്ബി​ഐ ശാ​ഖയി​ലൂ​ടെ നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും അ​ടയ്ക്കാം ​സ്ത്രീ​ക​ൾ, പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.


പ​രീ​ക്ഷ​യും കേ​ന്ദ്ര​വും

പ്രി​ലി​മി​ന​റി, മെയി​ൻ​സ് എ​ന്നി​ങ്ങ​നെ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​രീ​ക്ഷ. പ്രി​ലി​മി​ന​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 8ന്. ​തി​രു​വ​ന​ന്ത​പു​ര​ത്തു പ്രി​ലി​മി​ന​റി പ​രീക്ഷാ ​കേ​ന്ദ്ര​മു​ണ്ട്.

മെ​യി​ൻ പ​രീ​ക്ഷ 2026 ജൂ​ണി​ൽ. മെ​യി​ൻ പ​രീ​ക്ഷ​യ്ക്ക് കേ​ര​ള​ത്തി​ൽ കേ​ന്ദ്ര​മി​ല്ല. ഓൺ​ലൈ​ൻ അ​പേ​ക്ഷ: www. upsc online.nic.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​ൻ രജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

വി​ജ്ഞ‌ാ​പ​നം www.upsc.gov.in എ​ന്ന വെബ്സൈ​റ്റി​ൽ.