പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം
Monday, October 13, 2025 4:46 PM IST
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 31 തസ്തികയിൽ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മിനറൽസ് ആൻഡ് മെറ്റൽസ്, അഗ്രോ മെഷീനറി കോർപറേഷൻ, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ, കെടിഡിഎഫ്സി, ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ്, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിലെ 61 ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്.
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് വെബ്സൈറ്റിൽ (www.kpesrb.kerala.gov.in) ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 31.
സ്ഥാപനങ്ങളും തസ്തികകളും (ബ്രാക്കറ്റിൽ ഒഴിവ്)
മിനറൽസ് ആൻഡ് മെറ്റൽസ്: ജൂണിയർ ഓപ്പറേറ്റർ (11), ജൂണിയർ ബോയ്ലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ (7), ജൂണിയർ ടെക്നിഷൻഇൻസ്ട്രുമെന്റേഷൻ (4), ജൂണിയർ അനലിസ്റ്റ് (4), ജൂണിയർ ടെക്നിഷൻഇലക്ട്രിഷൻ (3), പ്ലാന്റ് എൻജിനിയർ ഇലക്ട്രിക്കൽ (2), ജൂണിയർ ടെക്നിഷൻഫിറ്റർ (1), ജൂണിയർ ടെക്നിഷൻമെഷീനിസ്റ്റ് (1), പ്രോസസ് എൻജിനിയർഎക്സിക്യൂട്ടീവ് ട്രെയിനി കെമിക്കൽ (1), പ്ലാന്റ് എൻജിനിയർ ഇൻസ്ട്രുമെന്റേഷൻ (1), ജൂണിയർ ടെക്നിഷൻഓട്ടോ ഇലക്ട്രീഷൻ (1), ജൂണിയർ ടെക്നിഷൻഇലക്ട്രോണിക്സ് (1), ജൂണിയർ ചാർജ്മാൻ സ്റ്റോഴ്സ് (1), ജൂണിയർ ടെക്നിഷൻ കം പൈപ്പ് ഫാബ്രിക്കേറ്റർ(1), ജൂണിയർ ടെക്നിഷൻ കം എഫ്ആർപി പൈപ്പ് വെസൽ ഫാബ്രിക്കേറ്റർ (1).
ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ: പ്രോജക്ട് എക്സിക്യൂട്ടീവ് കെസ്വിഫ്റ്റ് (4), പ്രോജക്ട് എൻജിനിയർ (2), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് (2), ചീഫ് ഫിനാൻഷൽ ഓഫീസർ, ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (1), സെക്ടർ സ്പെഷലിസ്റ്റ്ബയോടെക്നോളജി, ലൈഫ് സയൻസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (1), സെക്ടർ സ്പെഷലിസ്റ്റ്ഫുഡ് പ്രോസസിംഗ് ആൻഡ് ടെക്നോളജി (1), സെക്ടർ സ്പെഷലിസ്റ്റ് ഗ്ലോബൽ കേപ്പെബിലിറ്റി സെന്റേഴ്സ് (1), സെക്ടർ സ്പെഷലിസ്റ്റ്റിന്യൂവബിൾ എനർജി (1).
ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്: കെമിസ്റ്റ്കേരള സോപ്സ് (1), പിഎസ് ടു മാനേജിംഗ് ഡയറക്ടർ (1), ഫയർ കം സെക്യൂരിറ്റി ഓഫീസർഎൻസിഎ ഈഴവ/തിയ്യ/ബില്ലവ (1), നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്: ഡയറക്ടർ (1), അഗ്രോ മെഷീനറി കോർപറേഷൻ: മാനേജിംഗ് ഡയറക്ടർ (1), കെടിഡിഎഫ്സി: കമ്പനി സെക്രട്ടറി (1)
സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ്: സ്കിൽഡ് വർക്കർഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ സ്പെഷൽ റിക്രൂട്ട്മെന്റ്: ഈഴവ/തിയ്യ/ബില്ലവ (1). കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി: എൻജിനിയർഇലക്ട്രിക്കൽഎൻസിഎ: എസ്സി (1).