വീ​ട് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി
Tuesday, September 10, 2024 5:05 AM IST
നി​ല​മ്പൂ​ര്‍: ഖ​ദീ​സു​മ്മാ​ന്‍റെ ആ​ഗ്ര​ഹ​ത്തെ ചേ​ര്‍​ത്ത് പി​ടി​ച്ച് സ​ഹാ​യ് യു​വ​ജ​ന സാം​സ്കാ​രി​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി താ​മ​സ​യോ​ഗ്യ​മാ​ക്കി. നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ രാ​മം​കു​ത്ത് വാ​ര്‍​ഡി​ല്‍ ആ​യി​രം വീ​ട് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഖ​ദീ​സു​മ്മ​യു​ടെ വീ​ടാ​ണ് സ​ഹാ​യ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് വാ​സ​യോ​ഗ്യ​മാ​ക്കി മാ​റ്റി​യ​ത്.ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​റ്റ​ക്കാ​ണ് ഖ​ദീ​സു​മ്മ ക​ഴി​ഞ്ഞി​രു​ന്ന​ത്.


ഇ​ക്കാ​ര്യം സ​ഹാ​യ് സം​ഘ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​നെ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തി. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​സി​ഡ​ന്‍റ് സ​ക്കീം ഉ​ലു​വാ​ന്‍, ഷാ​ജ​ഹാ​ന്‍ പാ​യി​മ്പാ​ടം, മു​ത്തു പാ​ടി​ക്കു​ന്ന്, ഷ​ബീ​ര്‍ മി​ന​ര്‍​വ​പ്പ​ടി, റ​ഹ്മ​ത്ത് പാ​ടി​ക്കു​ന്ന്, ശ്രീ​ധ​ര​ന്‍ വ​ല്ല​പ്പു​ഴ, ന​ഹാ​സ്, ഉ​ബൈ​ദ്, ഫ​ജീ​ഷ് എ​ര​ഞ്ഞി​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.