കോ​ഴി​ക്കോ​ട്: ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ബി.​ആ​ര്‍.​സി. അം​ഗ​ങ്ങ​ള്‍​ക്ക് സ്‌​കൂ​ള്‍ സു​ര​ക്ഷാ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഇ. ​അ​നി​ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ളു​ക​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന​തി​നു​മു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ജി​ല്ലാ ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് പി. ​അ​ശ്വ​തി, എ​ല്‍.​എ​സ്.​ജി. ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ലാ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​ത​സ്ലീം ഫാ​സി​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ത്തു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 41 ബി.​ആ​ര്‍.​സി. അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.