നാല് ക്യാമ്പുകളിലായി 151 പേര്
1563080
Wednesday, May 28, 2025 7:28 AM IST
കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചത് 44 കുടുംബങ്ങളെ. 56 പുരുഷന്മാരും 52 സ്ത്രീകളും 43 കുട്ടികളും അടക്കം 151 പേരാണ് ഈ ക്യാമ്പുകളില്‍ കഴിയുന്നത്.
കോഴിക്കോട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളില്‍ നിന്നുള്ള 30 പേരും (9 പുരുഷന്മാര്, 14 സ്ത്രീകള്‍, ഏഴ് കുട്ടികള്‍) വടകര താലൂക്കില്‍ ഒരു ക്യാമ്പില്‍ 36 കുടുംബങ്ങളില്‍ നിന്നുള്ള 119 പേരും (46 പുരുഷന്മാര്, 37 സ്ത്രീകള്‍, 36 കുട്ടികള്‍) കൊയിലാണ്ടി താലൂക്കിലെ ക്യാമ്പില്‍ രണ്ടുപേരുമാണുള്ളത്.