കോട്ടമുഴി പാലത്തിലെ മണ്ണിടിച്ചില്‍: ജനകീയ സമിതി മാര്‍ച്ച് നടത്തി
1563077
Wednesday, May 28, 2025 7:28 AM IST
മുക്കം: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി മുക്കം ചെറുവാടി എന്‍.എം. ഹുസൈന് ഹാജി റോഡില്‍ പുനര്‍ നിര്‍മിക്കുന്ന കോട്ടമുഴി പാലത്തില്‍ മണ്ണിടിച്ചില്‍ തുടര്‍ക്കഥയായതോടെ പ്രതിഷേധം വ്യാപകമായി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും കരാര്‍ കമ്പനിയുടേയും അനാസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലത്തിലേക്ക് മാര്‍ച്ച് നടത്തി.
പാലം നിർമാണത്തില്‍ അഴിമതിയുണ്ടെന്നും കരാര്‍ കമ്പനിക്ക് കൂടുതല്‍ പണം ഉണ്ടാക്കി നല്കാന് എംഎല്‍എ പണിയെടുക്കുകയാണന്നും ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. കെ.ടി. മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. ടി.കെ. അബൂബക്കര്‍, യു.പി. മമ്മദ്, ആമിന, കെ.പി. അബ്ദുറഹിമാന്, എന്‍.കെ. അഷ്റഫ്, റഫീഖ് കുറ്റിയോട്ട്, ഷുക്കൂര്‍ മുട്ടാത്ത്, അഹമ്മദ് കുട്ടി മഞ്ചറ തുടങ്ങിയവര്‍ പ്രസംഗിച്ചു.