നെഹ്റു അനുസ്മരണം നടത്തി
1563219
Thursday, May 29, 2025 5:35 AM IST
കൂരാച്ചുണ്ട്: പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കെഎസ്യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ, ജോസ്ബിൻ കുര്യാക്കോസ്, സുബിൻ കൊച്ചുവീട്ടിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അജ്മൽ ചാലിടം, ദീപു കിഴക്കേനകത്ത് എന്നിവർ പ്രസംഗിച്ചു.