കോഴിഫാം മരം വീണ് തകർന്നു
1563542
Friday, May 30, 2025 5:27 AM IST
കോടഞ്ചേരി: ശക്തമായ കാറ്റിൽ മരം വീണ് കോഴിഫാം തകർന്നു. മഞ്ഞുവയൽ ഇലന്തുകടവിൽ പാറേകുന്നത്ത് തോമസിന്റെ കോഴിഫാമിന് മുകളിലേക്കാണ് ശക്തമായ കാറ്റിൽ ആഞ്ഞിലിമരം കടപുഴകി വീണത്. ഫാം പൂർണമായും തകർന്നു.
കഴിഞ്ഞദിവസം കോഴികളെ പിടിച്ചതിനാലും പുതിയ കുഞ്ഞുങ്ങളെ ഇടാത്തതിനാലും വൻ നാശനഷ്ടം ഒഴിവായി.