സിഒഡിയുടെ ആശാകിരൺ പദ്ധതി ഉദ്ഘാടനം ചെയ്തു
1563768
Saturday, May 31, 2025 5:25 AM IST
കോടഞ്ചേരി: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ കീഴിലുള്ള ഗ്രാമ വികസന സമിതിയുടെ (ജിവിഎസ്) 24-ാം വാർഷികാഘോഷം നടത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം ചെയ്തു.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ സിഒഡിയുടെ ആശാകിരൺ പദ്ധതി ഉദ്ഘാടനം ചെയ്തു. ജിവിഎസ് പ്രസിഡന്റ് കെ.സി റോസമ്മയുടെ അധ്യക്ഷത വഹിച്ചു. സിഒഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര ആമുഖ പ്രഭാഷണം നടത്തി.
ഏരിയ കോഡിനേറ്റർ ഷീജ ടോബി, വാർഡ് മെമ്പർ സിസിലി കോട്ടുപ്പള്ളി, സിഒഡി പ്രോഗ്രാം കോഡിനേറ്റർ കെ.സി. ജോയ്, ജിവിഎസ് സെക്രട്ടറി ആലീസ് തോമസ് എന്നിവർ പ്രസംഗിച്ചു.