കോ​ഴി​ക്കോ​ട്: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഫ്ലാ​ഷ്മോ​ബ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ‘സ്വീ​പ്പ്’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹൈ​ലൈ​റ്റ് മാ​ളി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഫ്ലാ​ഷ് മോ​ബ്. യു​വ​ജ​ന​ങ്ങ​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നും അ​തു​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​വാ​നും പ്രേ​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ​ബ് ക​ള​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ. മീ​ണ മു​ഖ്യാ​തി​ഥി​യാ​യി. ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ വി.​ജി. ഗോ​പി​ക, സ്വീ​പ്പ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​റും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ സി. ​ബി​ജു, ജി​ല്ലാ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ് കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​നി​ജീ​ഷ് ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.