കൂ​രാ​ച്ചു​ണ്ട്: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​മാ​യ ജൂ​ൺ 26 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി മു​ക്ത കോ​ഴി​ക്കോ​ട് ജി​ല്ല എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യി​ൽ പ​ന്ത്ര​ണ്ടാ​യി​രം ആ​ൾ​ക്കാ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കെ. അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സി തോ​മ​സ്, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡാ​ർ​ലി ഏ​ബ്ര​ഹാം, സി​മി​ലി ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റ​സീ​ന യൂ​സ​ഫ്, ആ​ൻ​സി ജോ​സ​ഫ്, വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ല്‍, നേ​താ​ക്ക​ളാ​യ ജോ​സ് വെ​ളി​യ​ത്ത്, വി.​എ​സ്. ഹ​മീ​ദ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കാ​ർ​ത്തി​ക വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.