ചക്കിട്ടപാറയിൽ ചുഴലിക്കാറ്റ്: വൻ നാശനഷ്ടം
1563766
Saturday, May 31, 2025 5:25 AM IST
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ 9, 12.13, 14 വാർഡ് പ്രദേശങ്ങളിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. നിരവധി വീടുകൾക്കുമേൽ മരങ്ങൾ കടപുഴകി വീണു. റോഡിൽ ഗതാഗത തടസമുണ്ടായി.
അനേകം വൈദ്യുതി തൂണുകളും കമ്പിയും തകർന്നു. വ്യാപകമായ കൃഷി നശിച്ചു. നരിനട പനമറ്റത്തിൽ ജിന്റോയ്ക്ക് വലിയ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. വല്ലനാട്ട് അന്നമ്മ, തങ്കച്ചൻ, സിജോ, ജോയി എന്നിവർക്കും കൃഷി നാശമുണ്ടായി. പറക്കൽ ബെന്നിയുടെ കോഴിഫാമിനു തകരാർ പറ്റി. ഷൈജൻ പാറുകുന്നേൽ, കനവ് സുരേഷ്,
അത്തിക്കോളിൽ അസീസ്, സജി പുളിക്കൽ, വിജയൻ കണയങ്കൽ, പൊതിക്കനാട്ട് ജോസഫ്, ബിജു പനമറ്റം, പ്രകാശ് തലച്ചിറ, ചക്കാലയിൽ ജോസ്, ശ്രീനി കുറ്റിപ്ലായി, റോബി കുരിശൃം മൂട്ടിൽ, ഫിലിപ്പ് പാറപ്പുറത്ത്, ആനീസ് പാറപ്പുറത്ത്, സിബി പനമറ്റത്തിൽ, തോട്ടുപുറം ജെയിംസ് എന്നിവർക്കും കൃഷി നാശമുണ്ടായി.
റിസോർട്ട് ഉടമ കോമത്ത് സവിതക്കും നഷ്ടം നേരിട്ടു. ടോം പനമറ്റം, സുജിത്ത്, രാജൻ കുളത്തുവയൽ, നാരായണൻ, ബഷീർ കുരിട്ടിയത്ത്, ലിസി കിഴക്കേടത്ത്, ബിനു വട്ടക്കണ്ടി, രജ്ഞിത്ത് ഇലവന്തിക്കൽ, സുരേഷ് കരുമാം തടത്തിൽ എന്നിവർക്കും കാറ്റിൽ നാശനഷ്ടമുണ്ടായി.
ചക്കിട്ടപാറ കൂടക്കൊല്ലിയിൽ വിരണപ്പുറത്ത് മൂസയുടെ വീടിനു മേൽ മരം വീണു. എടാട്ട് ഷിബുവിന്റെ വീടിന്റെ മതിൽ മരം വീണ് തകർന്നു. കണിയാങ്കണ്ടി ആണ്ടി, ദാമോദരൻ കിഴക്കേപറമ്പിൽ എന്നിവർക്കും നാശമുണ്ടായി. മാളിയേക്കൽ വർക്കി (ബേബി) ക്കും റബർ ഉൾപ്പടെ വൻ കൃഷി നാശമുണ്ടായി.
കൂത്രപ്പള്ളിൽ വിജയകുമാർ, ജോസഫ് കാരിമറ്റം, രമാ മണി ആലോകൂട്ടത്തിൽ, വിജയൻ ചെറിയ കോട്ടച്ചാലിൽ എന്നിവർക്കും നാശനഷ്ടം നേരിട്ടു. ചക്കിട്ടപാറ അമ്പലം ഭാഗത്ത് വിനയ പുരി അനിയന്റെ ഇരുനില വീടിനു മീതെ തെങ്ങും വലിയ മരങ്ങളും പതിച്ച് മേൽ കൂര തകർന്നു. സമീപവാസി കണിയാങ്കണ്ടി അശോകന്റെ കൃഷിയിടം നശിച്ചു. ഡോ. ലീല രാമകൃഷ്ണനും, പാറക്കൽ രഘുവരനും കൃഷി നാശ നഷ്ടം നേരിട്ടു.
ചെമ്പ്ര റോഡിൽ ചെരിയം പുറത്ത് തോമസിന്റെ വീടിനു മീതെ വലിയ തെങ്ങ് കടപുഴകി വീണ് തകരാർ സംഭവിച്ചു. ജോസ് തോണക്കര, സജി കാരിമറ്റം എന്നിവർക്കും കൃഷി നാശമുണ്ടായി. മറുമണ്ണ് ഭാഗത്ത് ചെറുവുള്ളാട്ട് അപ്പച്ചൻ, വിജയകുമാർ മുക്കള്ളിൽ എന്നിവർക്കും ചക്കിട്ടപാറയിൽ കാപ്പുകാട്ടിൽ ബേബിക്കും കൃഷി നാശമുണ്ടായി. വാർഡ് 9, 12 വാർഡുകളിലാണ് നഷ്ടങ്ങൾ ഏറെയും.